Home
ജീവിതശൈലീരോഗങ്ങളെക്കുറിച്ച് അധ്യാപകര്‍ക്കായി വിദ്യാര്‍ത്ഥികളുടെ ശില്പശാല
ഇരിങ്ങാലക്കുട നാഷണല്‍ എച്ച്.എസ്.എസ്സിലെ എന്‍.എസ്.എസ്-സീഡ് യൂണിറ്റുകള്‍ പ്രമേഹം ഉള്‍പ്പടെയുള്ള ജീവിതശൈലീരോഗങ്ങള്‍ സംബന്ധിച്ച് അദ്ധ്യാപകര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട താലൂക്കാസ്പത്രിയുടെയും ലയണ്‍സ് ക്ലബ്ബി(വെസ്റ്റ്)ന്റെയും സഹകരണത്തോടെ കഴിഞ്ഞമാസം അദ്ധ്യാപകര്‍ക്കായി നടത്തിയ ബി.എം.ഐ., പ്രമേഹം, ബി.പി എന്നിവയുടെ പരിശോധന ക്യാമ്പ് നടത്തിയിരുന്നു. അതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍പ്രവര്‍ത്തനം
Read more: ജീവിതശൈലീരോഗങ്ങളെക്കുറിച്ച് അധ്യാപകര്‍ക്കായി വിദ്യാര്‍ത്ഥികളുടെ ശില്പശാല
മെഡിക്കല്‍ അസോസിയേഷന് ഏരിയ സമ്മേളനം
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ മുകുന്ദപുരം ഏരിയ സമ്മേളനം നടന്നു. ജില്ലാ കമ്മിറ്റി അംഗം ഡോ. ഗോപിദാസ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. വി.സി. ദീപ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഡോ. അനില്‍കുമാര്‍ എല്‍.പി.(പ്രസി), ഡോ. കെ.പി. സുധീര്‍കുമാര്‍(സെക്ര), ഡോ. മാര്ട്ടിന് പി. പോള്‍(ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
ഗണിതശാസ്ത്ര പരിപാടി
ശ്രീനിവാസരാമാനുജന്റെ 125-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ ഗണിതശാസ്ത്രവിഭാഗം ദ്വിദിന പരിപാടി നടത്തി. രാമാനുജനെ കുറിച്ചുള്ള ആമുഖപ്രഭാഷണത്തിനും ചര്‍ച്ചാ ക്ലാസിനും പ്രൊഫ. എ.കെ ചന്ദ്രന് നേതൃത്വം നല്കി. പരിപാടിയുടെ ഭാഗമായി ശ്രീനിവാസ രാമാനുജന്റെ ജീവചരിത്രം വ്യക്തമാക്കുന്ന പോസ്റ്റര്‍ പ്രദര്‍ശന മത്സരവും നാടകാവിഷ്കാരവും നടന്നു.
നടപ്പുര സമര്‍പ്പണം ഇന്ന്
എടയ്ക്കാട്ട് ശിവക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പുരയുടെ സമര്‍പ്പണം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നും 12.30നും മദ്ധ്യേ നടക്കുന്ന ചടങ്ങില്‍ തന്ത്രി നകര്ണ്ണിമനയ്ക്കല് കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. ഇതിന്റെ ഭാഗമായി രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാല്‍ പൂജകളും നടക്കും. രാവിലെ 10 മുതല്‍ 12 വരെ ക്ഷേത്രത്തെയും ക്ഷേത്രാചാരങ്ങളെയും കുറിച്ചുള്ള പ്രഭാഷണം നടക്കും.
ആക്ട്സ് പുന്നയ്ക്കബസാര്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
മതിലകം പുന്നയ്ക്കബസാറില് രൂപവത്കരിച്ച ആക്ട്സ് ബ്രാഞ്ച് ഡെപ്യൂട്ടി കളക്ടര്‍ ജീവന് ബാബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചിനായി സീഷോര്‍ ഗ്രൂപ്പ് നല്കുന്ന ആംബുലന്‍സിന്റെ താക്കോല്‍ സമര്‍പ്പണം എംഡി ഇ.എസ്. മുഹമ്മദാലി നിര്‍വ്വഹിച്ചു. പുന്നയ്ക്കബസാര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി ബാലകൃഷ്ണന് അധ്യക്ഷയായി. 15 വയസ്സിന് താഴെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച ആക്ട്സ് ജൂനിയര്‍ കമാന്‍ഡോകള്‍ക്കുള്ള കാര്‍ഡ് വിതരണം ഡെപ്യൂട്ടി കളക്ടര്‍ ജീവന് ബാബു നിര്‍വ്വഹിച്ചു.
75 ലക്ഷം അനുവദിച്ചിട്ടും കലാനിലയം ജീവനക്കാര്‍ക്ക് ശമ്പളമില്ല
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്പെഷല്‍ ഗ്രാന്റായി 75 ലക്ഷം അനുവദിച്ചിട്ടും ജീവനക്കാര്‍ക്ക് നവംബര്‍ മാസത്തെ ശമ്പളം ലഭിച്ചില്ലെന്ന് പരാതി. പ്രത്യേക വിഹിതമായി 50 ലക്ഷം രൂപ സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി മാനേജ്മെന്റ് വാങ്ങിയെടുത്തിട്ടും നവംബറില്‍ ശമ്പളം നല്കാന് പണമില്ലെന്നാണ് മാനേജ്മെന്റ് പറയുന്നതെന്ന് ജീവനക്കാര്‍ ആരോപിച്ചു. കലാനിലയത്തില്‍ 27 അംഗങ്ങളാണുള്ളത്. ഇവര്‍ക്ക് ഒരുമാസം
ശമ്പളം നല്‍കുന്നതിനായി ഏകദേശം മൂന്നര ലക്ഷത്തോളം രൂപ വേണ്ടിവരും. നേരത്തെ എട്ടുമാസത്തോളം ശമ്പളം നല്‍കാഞ്ഞതിനെ തുടര്‍ന്ന് അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷല്‍ ഗ്രാന്റായി സര്‍ക്കാര്‍ 75 ലക്ഷം അനുവദിച്ചത്. എട്ടുമാസത്തെ ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കുകയും സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ ശമ്പളം നല്‍കുകയും ചെയ്തിരുന്നു. പ്രത്യേക വിഹിതത്തില്‍നിന്ന് പണമെടുത്ത് സെക്രട്ടറി ആഡംബര കാര്‍ വാങ്ങിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അനുമതിയില്ലാതെയാണ് കാര്‍ വാങ്ങിയതെന്ന് ധനകാര്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 2009ലെ ശമ്പള പരിഷ്കരണം നടപ്പിലാക്കാനും വീഴ്ചകൂടാതെ എല്ലാമാസവും 10-ാം തീയതിക്കു മുമ്പ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും ഈ സ്പെഷല്‍ ഗ്രാന്റില്നിന്നും കരുതിവയ്ക്കണമെന്ന് ജീവനക്കാരും എംപ്ലോയീസ് യൂണിയനും മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിനൊന്നും തയ്യാറാകാതെ സര്‍ക്കാര്‍ ഗ്രാന്റില്‍നിന്ന് പണം വിനിയോഗിച്ച് കാര്‍ വാങ്ങുകയും കാര്‍ ഷെഡ് പണിയുകയുമാണ് മാനേജ്മെന്റ് ചെയ്തതെന്ന് ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം എംപ്ലോയീസ് യൂണിയന് കുറ്റപ്പെടുത്തി. സ്പെഷല്‍ ഗ്രാന്റ് കലാനിലയം ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി ഗുണകരമായി ഉപയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാരിനോടും എം.എല്‍.എ.യോടും, മാനേജ്മെന്റിനോടും യോഗം ആവശ്യപ്പെട്ടു. കലാനിലയം ജീവനക്കാരുടെ ശമ്പളം സര്‍ക്കാരില്‍നിന്ന് ട്രഷറിയോ, ബാങ്ക് മുഖാന്തരമോ നേരിട്ട് ജീവനക്കാര്‍ക്ക് ലഭിക്കാന്‍ സൗകര്യമുണ്ടാക്കണമെന്നും ജീവനക്കാരുടെ ശമ്പളത്തിനും ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ക്കും ശമ്പള ഇനത്തില്‍ മാത്രമായി എല്ലാ ബജറ്റിലും സംഖ്യ വകയിരുത്തണമെന്നും യൂണിയന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കലാമണ്ഡലം ശിവദാസ്, രാജേഷ് തമ്പാന്, കലാനിലയം ഗോപിനാഥന്, കലാമണ്ഡലം രാജേന്ദ്രന്, കലാനിലയം ഗോപി എന്നിവര്‍ സംസാരിച്ചു.
വയറ്റില്‍നിന്ന് അഞ്ചുകിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു
മധ്യവയസ്കയുടെ വയറ്റില്‍നിന്ന് അഞ്ചുകിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു. കൊറ്റനെല്ലൂര്‍ സ്വദേശി ഐക്കരത്തറ രാഘവന്റെ ഭാര്യ തങ്കമണി (55)യുടെ വയറ്റില്‍നിന്നാണ് 32 സെന്റിമീറ്റര്‍ നീളവും 24 സെന്റിമീറ്റര്‍ വീതിയും 10 സെന്റിമീറ്റര്‍ വണ്ണവുമുള്ള മുഴ ഇരിങ്ങാലക്കുട താലൂക്ക് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. കഴിഞ്ഞ ഒന്നരവര്‍ഷമായി വയറ്റില്‍ വേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍, അടുത്തകാലത്തായി ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടും
Read more: വയറ്റില്‍നിന്ന് അഞ്ചുകിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു
കേന്ദ്രജീവനക്കാരുടെ പണിമുടക്ക്; തപാല്‍ മേഖല സ്തംഭിച്ചു
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ പണിമുടക്ക് ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷനില്‍ പൂര്‍ണ്ണമായിരുന്നു. ഇരിങ്ങാലക്കുട, ചാലക്കുടി ഹെഡ് പോസ്റ്റോഫീസുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. കൊടുങ്ങല്ലൂര്‍, ചാലക്കുടി, വലപ്പാട്, പുതുക്കാട്, തുടങ്ങി ഡിവിഷനിലെ 60ല്‍ പരം സബ് പോസ്റ്റോഫീസുകളും നൂറില്‍ പരം ബ്രാഞ്ച് പോസ്റ്റോഫീസുകളും അടഞ്ഞുകിടന്നു. ആര്.എം.എസ്. ജീവനക്കാരും പണിമുടക്കിലായതിനാല്‍ മെയിലുകള്‍
Read more: കേന്ദ്രജീവനക്കാരുടെ പണിമുടക്ക്; തപാല്‍ മേഖല സ്തംഭിച്ചു
12.12.12 ന് 12 കിലോമീറ്റര്‍ റോഡ് സുരക്ഷാ സന്ദേശയാത്ര
12-12-12ന് ഉച്ചയ്ക്ക് 12.12ന് 12 പേരെ പങ്കെടുപ്പിച്ച് റോഡ് സുരക്ഷാ സന്ദേശറാലി. ചെന്ത്രാപ്പിന്നിയിലെ ആക്ട്സ് പ്രവര്‍ത്തകരാണ് അശ്രദ്ധമൂലമുണ്ടാകുന്ന വാഹനാപകടങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിന് ബൈക്ക് റാലി നടത്തിയത്. കയ്പമംഗലം പന്ത്രണ്ടില്‍ നിന്നും ആരംഭിച്ച റാലി മതിലകം അഡീഷണല്‍ എസ്ഐ കെ.കെ. രവീന്ദ്രന് ഫ്ളാഗ്ഓഫ് ചെയ്തു. 12 ബൈക്കുകളിലായി 12 പേര് 12 കിലോമീറ്ററാണ് സന്ദേശറാലി നടത്തിയത്.

